Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seed Basket

Kottayam

ഭൂ​മി​ക വി​ത്തു​കു​ട്ട പൂ​ഞ്ഞാ​റി​ൽ

പൂ​ഞ്ഞാ​ർ: ഭൂ​മി​ക​യു​ടെ 183ാമ​ത് വി​ത്തു​കു​ട്ട പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഭൂ​മി​ക നേ​റ്റീ​വ് വി​ൻ​ഡോ​യ്ക്ക് സ​മീ​പം സം​ഘ​ടി​പ്പി​ച്ചു. ഔ​ഷ​ധ​ങ്ങ​ളും ഫ​ല, കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം ന​ടീ​ൽ വ​സ്‌​തു​ക്ക​ൾ ആ​ളു​ക​ൾ വി​ത്തു​കു​ട്ട​യി​ൽ പ​ങ്കു​വ​ച്ചു.

പു​തി​ന, രം​ഭ, എ​രി​ക്ക്, ബ്ര​ഹ്മി, വ​യ​മ്പ്, ക​ച്ചോ​ലം, ക​ല്ലു​വാ​ഴ, ക​മ​ണ്ഡ​ലു, ക​സ്തൂ​രി മ​ഞ്ഞ​ൾ, ഈ​ന്ത്, ക​പ്പ​ത്ത​ണ്ട്, കോ​വ​ൽ ത​ണ്ട്, ച​ങ്ങ​ലം​പ​ര​ണ്ട, നാ​ര​ക​ങ്ങ​ൾ തു​ട​ങ്ങി അ​റു​പ​തോ​ളം ഇ​ന​ങ്ങ​ൾ വി​ത്തു​കു​ട്ട​യി​ൽ ല​ഭി​ച്ചു.

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം പി.​എ​ൻ. മ​ണി​ക്കു​ട്ടി ആ​ദ്യ കൈ​മാ​റ്റം നി​ർ​വ​ഹി​ച്ചു. കു​മ​ര​കം പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സ്സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​സ്മി​ത ബേ​ബി, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് റി​ട്ട​യേ​ഡ് റീ​ജ​ണ​ൽ മാ​നേ​ജ​ർ സു​നി​ൽ​കു​മാ​ർ വി.​സി., കൃ​ഷി ഓ​ഫീ​സ​ർ നീ​തു രാ​ജ​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി. കെ.​ഇ. ക്ല​മ​ന്‍റ്, എ​ബി ഇ​മ്മാ​നു​വ​ൽ, ജോ​ജോ തോ​മ​സ്, ഷെ​റി​ൻ മ​രി​യ മാ​ത്യു, ലി​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up